വഴിയടച്ച് രാഷ്ട്രീയ പാര്‍ട്ടികളുടെ പരിപാടി; മാപ്പപേക്ഷിച്ച് ഡിജിപി
Wednesday, February 5, 2025 8:14 PM IST
കൊച്ചി: രാഷ്ട്രീയ പാര്‍ട്ടികള്‍ വഴിയടച്ച് നടത്തിയ പരിപാടികളിലുള്ള കോടതിയലക്ഷ്യ കേസിൽ ഹൈക്കോടതിയിൽ മാപ്പ് അപേക്ഷിച്ച് സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ്.
ഹൈക്കോടതിയുടെ ഉത്തരവ് ലംഘിക്കാന്‍ ഉദേശമില്ലെന്നും ഡിജിപി പറഞ്ഞു. ഹൈക്കോടതി ഡിവിഷന് ബെഞ്ചില്‍ നല്കിയ സത്യവാംഗ്മൂലത്തിലാണ് ഡിജിപി മാപ്പപേക്ഷിച്ചത്.
കോടതിയലക്ഷ്യ നടപടികളില്‍ നിന്ന് ഒഴിവാക്കണമെന്നും സംസ്ഥാന പോലീസ് മേധാവി ആവശ്യപ്പെട്ടു.