സിദ്ധാര്‍ഥന്റെ മരണം; പ്രതികളെ കാമ്പസില്‍ പ്രവേശിപ്പിക്കുന്നതിന് സ്റ്റേ
Wednesday, February 5, 2025 4:39 PM IST
കൊച്ചി: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വിദ്യാർഥികളെ കാമ്പസില്‍ പ്രവേശിപ്പിക്കുന്നതിന് സ്റ്റേ.
പതിനെട്ട് വിദ്യാര്‍ഥികളുടെ പ്രവേശനത്തിനാണ് സ്റ്റേ. സിദ്ധാര്‍ഥന്റെ അമ്മ എം.ആര്. ഷീബ നല്കിയ ഹര്‍ജിയിലാണ് നടപടി. പ്രതികളായ വിദ്യാർഥികൾക്ക് കാമ്പസിൽ പ്രവേശിക്കുന്നതിന് സിംഗിള്‍ ബെഞ്ച് നേരത്തെ അനുമതി നൽകിയിരുന്നു.
ഈ ഉത്തരവാണ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് സ്റ്റേ ചെയ്തത്. മണ്ണുത്തി കാമ്പസിൽ പ്രതികൾക്ക് താത്കാലികമായി പഠനം തുടരാൻ അനുമതി നൽകിയിരുന്നെങ്കിലും ഹോസ്റ്റൽ സൗകര്യം നൽകിയിരുന്നില്ല.