മൊബൈൽ ഫോണിൽ സംസാരിച്ച് കെഎസ്ആർടിസി ബസ് ഡ്രൈവറുടെ ഡ്രൈവിംഗ്
Wednesday, February 5, 2025 4:11 PM IST
മാനന്തവാടി: വയനാട്ടില്‍ മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ട് കെഎസ്ആര്‍ടിസി ബസ് ഡ്രൈവറുടെ ഡ്രൈവിംഗ്. ബത്തേരി-മാനന്തവാടി റൂട്ടിലെ ഡ്രൈവര്‍ എച്ച്. സിയാദാണ് ഫോണില്‍ സംസാരിച്ചുകൊണ്ട് ബസോടിച്ചത്.
അശ്രദ്ധമായി വാഹനമോടിച്ച ഡ്രൈവർക്കെതിരെ നടപടിവേണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന നിയമം നിലനില്‍ക്കുമ്പോഴാണ് ഡ്രൈവറുടെ അശ്രദ്ധമായ ഡ്രൈവിംഗ്.
ഫോൺ വിളിച്ചുകൊണ്ട് വാഹനമോടിക്കുന്ന സിയാദിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ബസിലെ ഒരു യാത്രക്കാരനാണ് ദൃശ്യങ്ങൾ പകർത്തിയത്.