പത്തനംതിട്ടയിൽ 20 അംഗ സംഘത്തെ പോലീസ് മർദിച്ചെന്ന് പരാതി
Wednesday, February 5, 2025 6:55 AM IST
പത്തനംതിട്ട: വിവാഹ അനുബന്ധ ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയ സംഘത്തെ പോലീസ് അകാരണമായി മർദിച്ചെന്ന് പരാതി. കോട്ടയം സ്വദേശികൾക്കാണ് മർദനമേറ്റത്.
സംഘം സഞ്ചരിച്ച വാഹനം വഴിയരികിൽ വിശ്രമത്തിനായി നിർത്തിയപ്പോൾ പോലീസ് സംഘം പാഞ്ഞെത്തി മർദിച്ചെന്നാണ് പരാതി. തലയ്ക്ക് ഉൾപ്പെടെ പരിക്കേറ്റവർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
ചൊവ്വാഴ്ച രാത്രി 11ന് ശേഷമാണ് സംഭവം. പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്ന് വഴിയരികിൽ നിന്നവരെയാണ് പോലീസ് മര്‍ദിച്ചത്. 20 അംഗ സംഘമാണ് ട്രാവലറിലുണ്ടായിരുന്നത്.