കൊ​ല്ലം: കൊ​ട്ടാ​ര​ക്ക​ര സ​ദാ​ന​ന്ദ​പു​ര​ത്ത് ആം​ബു​ല​ൻ​സും മിനി ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് പേ​ർ മ​രി​ച്ചു. പ​രി​ക്കേ​റ്റ ഏ​ഴു പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

എം​സി റോ​ഡി​ൽ അ​ര്‍​ധ​രാ​ത്രി​ക്കു​ശേ​ഷ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ആം​ബു​ല​ന്‍​സി​ലു​ണ്ടാ​യി​രു​ന്ന അ​ടൂ​ര്‍ ഏ​ഴം​കു​ളം സ്വ​ദേ​ശി​ക​ളാ​യ ത​മ്പി (65), ഭാ​ര്യ ശ്യാ​മ​ള (60) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ത​മ്പി​യെ ആം​ബു​ല​ന്‍​സി​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടമുണ്ടായത്.

ഇ​വ​രു​ടെ മ​ക​ൾ ബി​ന്ദു പ​രി​ക്കു​ക​ളോ​ടെ ചി​കി​ത്സ​യി​ലാ​ണ്. ആം​ബു​ല​ന്‍​സ് ഡ്രൈ​വ​റ​ട​ക്കം അ​ഞ്ചു പേ​രാ​ണ് ആം​ബു​ല​ന്‍​സി​ലു​ണ്ടാ​യി​രു​ന്ന​ത്. ലോ​റി​യി​ൽ നാ​ലു​പേ​രു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. പ​രി​ക്കേ​റ്റ​വ​രെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലേ​ക്കും കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്കും മാ​റ്റി. അ​ടൂ​രി​ൽ നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ആം​ബു​ല​ന്‍​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

ലോ​റി​യി​ൽ ഡ്രൈ​വ​റും ലോ​ഡി​റ​ക്കാ​നു​ള്ള തൊ​ഴി​ലാ​ളി​ക​ളു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ര​ണ്ടു വാ​ഹ​ന​ങ്ങ​ളി​ലു​മാ​യി ആ​കെ ഒ​മ്പ​തു​പേ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. മ​രി​ച്ച ത​മ്പി​യു​ടെ മൃ​ത​ദേ​ഹം കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും ശ്യാ​മ​ള​യു​ടെ മൃ​ത​ദേ​ഹം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളജി​ലു​മാ​ണു​ള്ള​ത്.