കേരള എക്സ്പ്രസിൽ കടത്തിക്കൊണ്ടുവന്ന എംഡിഎംഎ പിടികൂടി
Wednesday, February 5, 2025 1:31 AM IST
തിരുവനന്തപുരം: കേരള എക്സ്പ്രസിൽ കടത്തിക്കൊണ്ടുവന്ന 144 ഗ്രാം എംഡിഎംഎ പിടികൂടി. തിരുവനന്തപുരം നോർത്ത് റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ ട്രെയിനിന്റെ ശുചിമുറിയിൽനിന്നാണ് എംഡിഎംഎ കണ്ടെടുത്തത്.
ശുചിമുറിയുടെ വാതിലിന് മുകളിലായി ലേഡീസ് ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. 98 ഗ്രാം മഞ്ഞ എംഡിഎംഎയും ബാക്കി വെള്ള എംഡിഎംഎയുമാണ് കണ്ടെടുത്തത്.
ഇതിന് പത്ത് ലക്ഷം രൂപയോളം വിലവരും. ആരാണ് എംഡിഎംഎ കടത്തിക്കൊണ്ടുവന്നത് എന്ന് വിവരം ലഭിച്ചിട്ടില്ല.