വാഹനമോടിക്കുന്നതിനിടെ ഹൃദയാഘാതം; പ്രവാസി മലയാളി മരിച്ചു
Wednesday, February 5, 2025 12:46 AM IST
ദുബായി: ഹൃദയാഘാതത്തെ തുടര്ന്ന് മലയാളി ദുബായിയിൽ മരിച്ചു. കോഴിക്കോട് കല്ലായി ചക്കുംകടവ് മുഹമ്മദ് ഹനീഫയാണ് (51) മരിച്ചത്.
വാഹനമോടിക്കുന്നതിനിടെ ഇയാൾക്ക് ഹൃദയാഘാതമുണ്ടാകുകയായിരുന്നു. തുടർന്ന് കാർ സ്ട്രീറ്റ് ലൈറ്റ് പോസ്റ്റിൽ ഇടിച്ചു നിൽക്കുകയായിരുന്നു.
ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന മറ്റൊരാൾക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്.