കാട്ടാന ആക്രമണത്തിൽ ജർമ്മൻ പൗരന് ദാരുണാന്ത്യം
Tuesday, February 4, 2025 11:02 PM IST
വാൽപ്പാറ: തമിഴ്നാട് വാൽപ്പാറയിലുണ്ടായ കാട്ടാന ആക്രമണത്തിൽ ജർമ്മൻ പൗരന് ദാരുണാന്ത്യം. ചൊവ്വാഴ്ച വൈകുന്നേരം 6.30 നുണ്ടായ സംഭവത്തിൽ ജർമ്മൻ സ്വദേശി മൈക്കിൾ(60) ആണ് മരിച്ചത്.
റോഡിൽ ആന നിൽക്കുന്നത് കണ്ടിട്ടും ബൈക്ക് മുന്നോട്ടെടുത്ത മൈക്കിളിനെ ആന കൊമ്പിൽ കോർത്ത് എറിയുകയായിരുന്നു. ഇതുവഴി വന്ന യാത്രക്കാർ ബഹളം വച്ചതോടെ ആന പിൻവാങ്ങുകയായിരുന്നു.
ഉടൻ തന്നെ മൈക്കളിനെ വാൽപ്പാറ എസ്റ്റേറ്റ് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം പൊള്ളാച്ചി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.