സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾ വരുന്നു; നിർണായക തീരുമാനം മന്ത്രിസഭാ യോഗത്തിൽ
Tuesday, February 4, 2025 10:42 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾ ആരംഭിക്കാനുള്ള നീക്കവുമായി സർക്കാർ. ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിൽ പരിഗണിക്കും.
എസ്സി - എസ്ടി, ഒബിസി വിഭാഗങ്ങൾക്ക് സംവരണത്തിന് വ്യവസ്ഥയോടെയാകും സ്വകാര്യ സർവകലാശാലകൾക്ക് അനുമതി നൽകുക. ശ്യാം ബി. മേനോൻ കമ്മിറ്റി മുന്നോട്ട് വെച്ച ശിപാർശകൾ അംഗീകരിച്ചാണ് സർക്കാർ തീരുമാനം.
കാലത്തിനനുസരിച്ചുള്ള മാറ്റത്തിനും വലിയ നിക്ഷേപത്തിനുമാണ് സംസ്ഥാനം ഇതിലൂടെ നീക്കം നടത്തുന്നത്. സ്വകാര്യ സർവകലാശാലകൾക്ക് അനുമതി നൽകാൻ സിപിഎം നേരത്തെ തന്നെ രാഷ്ട്രീയ തീരുമാനം എടുത്തിരുന്നു.