ഖത്തറിൽ വിമാനത്താവളംവഴി കടത്താൻ ശ്രമിച്ച കാണ്ടാമൃഗത്തിന്റെ കൊമ്പും ആനക്കൊമ്പും പിടികൂടി
Tuesday, February 4, 2025 10:40 PM IST
ദോഹ: വിമാനത്താവളംവഴി കടത്താൻ ശ്രമിച്ച കാണ്ടാമൃഗത്തിന്റെ കൊമ്പും ആനക്കൊമ്പും പിടികൂടി. ഖത്തറില്‍ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം.
യാത്രക്കാരന്റെ പക്കൽനിന്ന് കാണ്ടാമൃഗത്തിന്റെ 120 കൊമ്പുകളും 45.29 കിലോഗ്രാം ഭാരമുള്ള ആനക്കൊമ്പുകളും ആണ് പിടിച്ചെടുത്തത്. പെർമിറ്റ് ഇല്ലാതെ വിമാനത്താവളത്തിലൂടെ ഇവ കടത്താൻ ശ്രമിക്കുന്നതിനിടെയാണ് യാത്രക്കാരൻ പിടിയിലായത്.
പരിസ്ഥിതി മന്ത്രാലയത്തിന്റെയും മറ്റ് ബന്ധപ്പെട്ട അധികൃതരുടെയും സഹകരണത്തോടെയാണ് ഇവ പിടികൂടിയത്.