ക്ഷേത്രത്തിൽ കതിന നിറയ്ക്കുന്നതിനിടെ പൊട്ടിത്തെറിച്ചു; രണ്ടു പേർക്ക് ഗുരുതരമായി പൊള്ളലേറ്റു
Tuesday, February 4, 2025 10:31 PM IST
ആലപ്പുഴ: കതിന നിറയ്ക്കുന്നതിനിടെയുണ്ടായ അപകടത്തിൽ രണ്ടു പേർക്ക് പരിക്ക്. ഇന്ന് വൈകിട്ട് ആലപ്പുഴ പൂച്ചാക്കൽ തളിയമ്പലം ഉത്സവത്തിനിടെയാണ് അപകടമുണ്ടായത്.
ചേര്‍ത്തല പട്ടണക്കാട് സ്വദേശി രാമചന്ദ്രൻ കര്‍ത്ത, അരൂര്‍ സ്വദേശി ജഗദീഷ് എന്നിവർക്കാണ് പൊള്ളലേറ്റത്. കതിന നിറയ്ക്കുന്നതിനിടെ കരിമരുന്നിന് തീപിടിച്ച് പൊട്ടിത്തെറിയുണ്ടാകുകയായിരുന്നു.
രണ്ടു പേര്‍ക്കും 70 ശതമാനത്തിലധികം പൊള്ളലേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.