അതിരപ്പിള്ളിയിൽ കാട്ടാനയ്ക്ക് ചക്ക കൊടുത്ത യാത്രക്കാര്‍ പിടിയിൽ
Tuesday, February 4, 2025 10:25 PM IST
തൃശൂര്‍: കാട്ടാനയ്ക്ക് ചക്ക കൊടുത്ത യാത്രക്കാര്‍ പിടിയിൽ. പറവൂര്‍ സ്വദേശികളായ അബൂബക്കര്‍, ജിബീഷ് എന്നിവരെയാണ് അറസ്റ്റുചെയ്തത്.
കഴിഞ്ഞ വെള്ളിയാഴ്ച അതിരപ്പിള്ളിയിൽ കാലടി പ്ലാന്റേഷന് 17-ാം ബ്ലോക്കില്‍വച്ച് ഏഴാറ്റുമുഖം ഗണപതി എന്ന കാട്ടാനയ്ക്കാണ് ഇവർ ചക്ക കൊടുത്തത്. വനംവകുപ്പിന്റെ മുന്നറിയിപ്പ് ലംഘിച്ചായിരുന്നു ഇവരുടെ നടപടി.
പ്രദേശത്ത് ആനകള്‍ ഉള്ളപ്പോള്‍ വാഹനത്തില്‍നിന്ന് ഇറങ്ങരുതെന്ന നിർദേശ ബോർഡുകൾ വനംവകുപ്പ് സ്ഥാപിച്ചിട്ടുണ്ട്. നിർദേശം അവഗണിച്ച് ആനയ്ക്ക് ചക്ക കൊടുത്ത ഇവർക്കെതിരേ കടുത്ത നടപടി ഉണ്ടാകുമെന്നാണ് സൂചന.