ചാമ്പ്യൻസ് ട്രോഫി; ഇന്ത്യ-പാക്കിസ്ഥാന് മത്സരത്തിനുള്ള ടിക്കറ്റുകള്‍ മിനിറ്റുകള്‍ക്കുള്ളില്‍ വിറ്റ് തീര്‍ന്നു
Tuesday, February 4, 2025 9:42 PM IST
ദുബായി: ഐസിസി ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യ- പാക്കിസ്ഥാന് മത്സരത്തിനുള്ള ടിക്കറ്റുകള്‍ക്ക് വൻ ഡിമാൻഡ്. വിൽപ്പന ആരംഭിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ ടിക്കറ്റ് വിറ്റ് തീർന്നു.
2,000 ദിര്‍ഹവും (ഏകദേശം 48,000 രൂപ) 5,000 ദിര്‍ഹവും (1,18,562.40) വിലയുള്ള പ്രീമിയം ടിക്കറ്റുകള്‍ ഉള്‍പ്പെടെയുള്ളതാണ് ക്ഷണനേരം കൊണ്ട് വിറ്റഴിഞ്ഞത്. ഫെബ്രുവരി 23 ഞായറാഴ്ചയാണ് ഇന്ത്യ-പാക്കിസ്ഥാന് ക്ലാസിക് പോരാട്ടം.
ദുബായില്‍ നടക്കുന്ന ഇന്ത്യ-ബംഗ്ലാദേശ്, ഇന്ത്യ-ന്യൂസിലാന്‍ഡ് മത്സരങ്ങളുടെ ടിക്കറ്റുകളും വിറ്റുതീര്‍ന്നതായാണ് നിലവില്‍ ഐസിസി വെബ്സൈറ്റില്‍ നിന്ന് ലഭിക്കുന്ന വിവരം.