ത​ല​ശേ​രി: പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി​യാ​യ 16 വ​യ​സു​കാ​രി​യെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ സു​ഹൃ​ത്തും സീ​നി​യ​ർ വി​ദ്യാ​ർ​ഥി​യു​മാ​യ പ​തി​നേ​ഴു​കാ​ര​നെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു.

ക​ഴി​ഞ്ഞ മാ​സം 29ന് ​ഇ​രു​വ​രെ​യും കാ​ണാ​താ​യി​രു​ന്നു. പി​ന്നാ​ലെ പെ​ൺ​കു​ട്ടി​യു​ടെ ര​ക്ഷി​താ​ക്ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ഇ​രു​വ​ർ​ക്കു​മാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ന്ന​തി​നി​ടെ ഫെ​ബ്രു​വ​രി ര​ണ്ടി​ന് പു​ല​ർ​ച്ചെ അ​യ​ൽ സം​സ്ഥാ​ന​ത്ത് നി​ന്നും ഇ​വ​രെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു.

തു​ട​ർ​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കേ​ര​ള​ത്തി​ലും അ​യ​ൽ സം​സ്ഥാ​ന​ത്തു​വ​ച്ചും പെ​ൺ​കു​ട്ടി പീ​ഡ​ന​ത്തി​നി​ര​യാ​യി​ട്ടു​ണ്ടെ​ന്നു വ്യ​ക്ത​മാ​യ​ത്. പെ​ൺ​കു​ട്ടി​യി​ൽ നി​ന്ന് മ​ജി​സ്ട്രേ​റ്റ് നേ​രി​ട്ട് മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​യാ​യ സു​ഹൃ​ത്താ​ണ് പീ​ഡി​പ്പി​ച്ച​തെ​ന്ന് പെ​ൺ​കു​ട്ടി പോ​ലീ​സി​നു മൊ​ഴി ന​ൽ​കി​യി​രു​ന്നു.