പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ചുവെന്ന് പരാതി: സീനിയർ വിദ്യാർഥിക്കെതിരേ കേസ്
Tuesday, February 4, 2025 9:39 PM IST
തലശേരി: പ്ലസ് വൺ വിദ്യാർഥിനിയായ 16 വയസുകാരിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയിൽ സുഹൃത്തും സീനിയർ വിദ്യാർഥിയുമായ പതിനേഴുകാരനെതിരേ പോലീസ് കേസെടുത്തു.
കഴിഞ്ഞ മാസം 29ന് ഇരുവരെയും കാണാതായിരുന്നു. പിന്നാലെ പെൺകുട്ടിയുടെ രക്ഷിതാക്കൾ പോലീസിൽ പരാതി നൽകി. ഇരുവർക്കുമായി പോലീസ് അന്വേഷണം നടത്തിവരുന്നതിനിടെ ഫെബ്രുവരി രണ്ടിന് പുലർച്ചെ അയൽ സംസ്ഥാനത്ത് നിന്നും ഇവരെ കസ്റ്റഡിയിൽ എടുത്തു.
തുടർന്നു നടത്തിയ അന്വേഷണത്തിലാണ് കേരളത്തിലും അയൽ സംസ്ഥാനത്തുവച്ചും പെൺകുട്ടി പീഡനത്തിനിരയായിട്ടുണ്ടെന്നു വ്യക്തമായത്. പെൺകുട്ടിയിൽ നിന്ന് മജിസ്ട്രേറ്റ് നേരിട്ട് മൊഴി രേഖപ്പെടുത്തി. പ്ലസ് ടു വിദ്യാർഥിയായ സുഹൃത്താണ് പീഡിപ്പിച്ചതെന്ന് പെൺകുട്ടി പോലീസിനു മൊഴി നൽകിയിരുന്നു.