അതിരപ്പിള്ളിയിൽ കാട്ടാനയ്ക്ക് മുന്നിൽ കുട്ടികളെ ഇറക്കി നിർത്തി അധ്യാപകരുടെ സാഹസം
Tuesday, February 4, 2025 9:21 PM IST
അതിരപ്പിള്ളി: കാട്ടാനയ്ക്ക് മുന്നിൽ സ്കൂൾ കുട്ടികളെ ഇറക്കി നിർത്തി അധ്യാപകർ. അതിരപ്പിള്ളിയിലാണ് സംഭവം.
സ്കൂളിൽനിന്ന് വിനോദയാത്രയ്ക്കെത്തിയ സംഘമാണ് യാതൊരു സുരക്ഷയുമില്ലാതെ കാട്ടാനയ്ക്ക് മുന്നിൽ ഇറങ്ങിനിന്നത്. തൊട്ടടുത്ത് നിന്ന് അധ്യാപകർ ആനയുടെ ദൃശ്യങ്ങള്‍ പകർത്തുന്നതും കാണാം.
കോഴിക്കോട്ട് നിന്നാണ് സംഘം എത്തിയത് എന്നാണ് വിവരം. തുടർന്ന് നാട്ടുകാർ എത്തിയാണ് ഇവരെ പിന്തിരിപ്പിച്ചത്.