ബില്ലുകൾ തടഞ്ഞുവക്കുന്നതിൽ ആശങ്ക; കഷ്ടത്തിലാകുന്നത് ജനം, തമിഴ്നാട് ഗവർണർക്കെതിരേ സുപ്രീംകോടതി
Tuesday, February 4, 2025 8:55 PM IST
ന്യൂഡൽഹി: തമിഴ്നാട് ഗവർണർ ആർ.എൻ. രവിക്കെതിരേ സുപ്രീംകോടതി. ഗവർണർ ബില്ലുകൾ തടഞ്ഞുവച്ച് ഭരണ സ്തംഭനമുണ്ടാക്കുന്ന നടപടിയിൽ ആശങ്കയുണ്ടെന്ന് കോടതി വ്യക്തമാക്കി.
ഇത് തുടരാനാകില്ല. ജനങ്ങളാണ് കഷ്ടത്തിലാകുന്നത്. പരിഹാരത്തിനായി സർക്കാരും ഗവർണറും തമ്മിൽ ചർച്ച നടത്തിക്കൂടേ എന്നും കോടതി ചോദിച്ചു.
കുറച്ചുകാലമായി തമിഴ്നാട്ടിൽ ഗവർണർ ആർ.എൻ. രവിയും സർക്കാരും തമ്മിൽ സ്വരചേർച്ചയിൽ അല്ല മുന്നോട്ട് പോകുന്നത്. സർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി ഗവർണറും ഗവർണർക്കെതിരേ സർക്കാരും പലതവണ രംഗത്തെത്തിയിട്ടുണ്ട്.