ഒരു കോടി രൂപയുടെ പുകയില ഉത്പന്നങ്ങൾ പിടികൂടി
Tuesday, February 4, 2025 7:55 PM IST
തിരുവനന്തപുരം: തലസ്ഥാനത്ത് വൻ പുകയില ഉത്പന്ന ശേഖരം പിടികൂടി. കല്ലമ്പലം മാവിൻമൂട്ടിൽ പോലീസ് നടത്തിയ പരിശോധനയിലാണ് ഒരു കോടി രൂപയ്ക്ക് മുകളിൽ വിലമതിക്കുന്ന പുകയില ഉത്പന്നങ്ങൾ പിടികൂടിയത്.
കൊറിയർ സർവീസ് തുടങ്ങാൻ എന്ന വ്യാജേന കെട്ടിടം വാടകയ്ക്ക് എടുത്തായിരുന്നു പുകയില ഉത്പന്ന വിപണനം നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു. കെട്ടിടം വാടകയ്ക്ക് എടുത്ത കൊടുവഴന്നൂർ സ്വദേശി ഗോകുലിനുവേണ്ടി അന്വേഷണം ഊർജിതമാക്കി.
നൂറിലധികം പെട്ടികൾക്കുള്ളിൽ സൂക്ഷിച്ചിരുന്ന നിലയിലായിരുന്നു പുകയില ഉത്പന്നങ്ങൾ. ചെറുകിട കച്ചവടക്കാർക്ക് വിതരണം ചെയ്യാനാണ് ഇവ കല്ലമ്പലത്ത് എത്തിച്ചതെന്നാണ് സൂചന.