ബോബി ചെമ്മണ്ണൂരിന് ജയിലിൽ സഹായം; സസ്പെൻഷനു പിന്നാലെ ജയിൽ ഡിഐജിക്കും സൂപ്രണ്ടിനും എതിരെ കേസ്
Tuesday, February 4, 2025 7:25 PM IST
കൊച്ചി: വ്യവസായി ബോബി ചെമ്മണ്ണൂരിന് ജയിലിൽ സഹായം നൽകിയ സംഭവത്തിൽ പോലീസ് കേസെടുത്തു. സസ്പെൻഷനിലായ മധ്യമേഖലാ ജയിൽ ഡിഐജി പി. അജയകുമാർ, ജയിൽ സൂപ്രണ്ട് രാജു എബ്രഹാം എന്നിവർക്കെതിരെയാണ് കേസെടുത്തത്.
കാക്കനാട് ഇൻഫോപാർക്ക് പോലീസ് ആണ് കേസെടുത്തത്. ബോബി ചെമ്മണ്ണൂരിന് ജയിലിൽ സഹായം ചെയ്തുകൊടുത്തെന്ന് ചൂണ്ടിക്കാട്ടി നേരത്തെ ഇരുവരെയും സസ്പന്റുചെയ്തിരുന്നു. മറ്റ് ആറ് ഉദ്യോഗസ്ഥർ കൂടി കേസിൽ പ്രതികളാണ്. ഇതിൽ രണ്ടു പേർ വനിത ഉദ്യോഗസ്ഥരാണ്.
ജയിലിലെത്തിയ ഡിഐജി ജയിൽ സൂപ്രണ്ടിനൊപ്പം ബോബി ചെമ്മണ്ണൂരിനെ കണ്ട ശേഷം ഇദ്ദേഹത്തിന് 200 രൂപ കൈമാറിയെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥരെ സസ്പെന്റുചെയ്തത്.