ടി20 പരമ്പരയിലെ മിന്നും പ്രകടനം; വരുണ്‍ ചക്രവര്‍ത്തി ഏകദിന ടീമിൽ
Tuesday, February 4, 2025 6:58 PM IST
മുംബൈ: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിൽ മികച്ച പ്രകടനം പുറത്തെടുത്ത വരുണ്‍ ചക്രവര്‍ത്തിയെ ഏകദിന ടീമിൽ ഉൾപ്പെടുത്തി. അഞ്ച് മത്സരങ്ങളില്‍ നിന്ന് 14 വിക്കറ്റാണ് വരുണ്‍ വീഴ്ത്തിയത്. ഒരു അഞ്ച് വിക്കറ്റ് നേട്ടവും ഇതിൽ ഉൾപ്പെടും.
മികച്ച പ്രകടനം പുറത്തെടുത്ത വരുണ്‍ ചക്രവര്‍ത്തിയെ പരമ്പരയിലെ താരവുമായി തെരഞ്ഞെടുത്തിരുന്നു. തുടർന്നാണ് ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിലേക്ക് വരുണ്‍ ചക്രവര്‍ത്തിക്ക് വിളിയെത്തിയത്.
ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സര ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, യശസ്വി ജയ്സ്വാള്‍, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, കെ.എല്‍.രാഹുല്‍, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തതി, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിംഗ്, ഹര്‍ഷിത് റാണ.