കെ.ആര്. മീരയ്ക്കെതിരെ പരാതി നല്കി രാഹുല്‍ ഈശ്വര്‍
Tuesday, February 4, 2025 5:17 PM IST
കോട്ടയം: കോഴിക്കോട് നടന്ന സാഹിത്യോത്സവത്തില്‍ എഴുത്തുകാരി കെ.ആര്. മീര നടത്തിയ വിവാദ പരാമര്‍ശത്തിനെതിരെ രാഹുല്‍ ഈശ്വര്‍ പോലീസില്‍ പരാതി നല്കി. എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്.
ബിഎന്‍എസ് 352,353,196 ഐടി ആക്ട് 67 തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പരാതി നല്‍കിയിരിക്കുന്നത്. മീരയുടെ പ്രസ്താവന കൊലപാതകത്തെ ന്യായീകരിക്കുന്നതാണെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു. കോട്ടയത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകായിരുന്നു അദ്ദേഹം.
ഷാരോണ്‍ വധക്കേസുമായി ബന്ധപ്പെട്ട് മീര നടത്തിയ പരാമര്‍ശമാണ് വിവാദമായത്. കൊലപാതകത്തെ ന്യായീകരിക്കുന്ന തരത്തിലായിരുന്നു മീരയുടെ പ്രതികരണം.
അതേസമയം സംസ്ഥാന പുരുഷ കമ്മീഷന് ബില്ല് ഈ ആഴ്ച നിയമസഭയില്‍ അവതരിപ്പിക്കുമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. സ്വകാര്യ ബില്ലായി എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയാണ് ബില്ല് അവതരിപ്പിക്കുക. ബില്ലിന് സ്പീക്കറുടെയും നിയമ വകുപ്പിന്റെയും അനുമതി ഉടന്‍ ലഭിക്കുമെന്നും രാഹുല്‍ ഈശ്വര്‍ കൂട്ടിച്ചേർത്തു.