പ്രധാനമന്ത്രി ബുധനാഴ്ച മഹാകുംഭമേളയിൽ പങ്കെടുക്കും
Tuesday, February 4, 2025 5:01 PM IST
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച മഹാകുംഭമേളയിൽ പങ്കെടുക്കും. 11-നും 11.30 നും ഇടയിൽ മോദി പുണ്യസ്നാനം നിര്‍വഹിക്കുമെന്നാണ് വിവരം.
തുടർന്ന് അദ്ദേഹം അരൈല്‍ ഘട്ടിലേക്ക് മടങ്ങും. ശേഷം ഡിപിഎസ് ഹെലിപ്പാഡിലേക്ക്. അവിടെനിന്ന് പ്രയാഗ്രാജ് വിമാനത്താവളത്തിലേക്കും തുടർന്ന് ന്യൂഡല്‍ഹിയിലേക്കും മടങ്ങും.
കേന്ദ്രമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, കിരണ്‍ റിജിജു, ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മുന്‍മുഖ്യമന്ത്രി അഖിലേഷ് യാദവ്, തുടങ്ങിയവര്‍ നേരത്തേ പുണ്യസ്നാനം നിര്‍വഹിച്ചിരുന്നു.