നിയന്ത്രണം വിട്ട ബസ് മറിഞ്ഞു; 20 പേർക്ക് പരിക്ക്
Tuesday, February 4, 2025 4:51 PM IST
കോഴിക്കോട്: നിയന്ത്രണം വിട്ട സ്വകാര്യ ബസ് മറിഞ്ഞു ഇരുപതു പേർക്ക് പരിക്ക്. അരയിടത്ത് പാലത്തുണ്ടായ അപകടത്തിൽ പരിക്കേറ്റവരെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഒരാളുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളജ് റൂട്ടിൽ ഓടുന്ന ബസാണു മറിഞ്ഞത്. ബസ് അതിവേഗതയിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.
ബസ് മറ്റൊരു വാഹനത്തില്‍ തട്ടി മീഡിയനില്‍ ഇടിച്ച് മറിയുകയായിരുന്നു. അപകടത്തിൽ ബസിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. പോലീസും ഫയർഫോഴ്സും സ്ഥലത്ത് എത്തി മേൽനടപടികൾ സ്വീകരിച്ചു.