ആലപ്പുഴ എസ്ഡി കോളജിൽ കെഎസ്യു-എസ്എഫ്ഐ സംഘർഷം
Tuesday, February 4, 2025 4:15 PM IST
ആലപ്പുഴ: എസ്ഡി കോളജിൽ കെഎസ്യു-എസ്എഫ്ഐ പ്രവർത്തകർ തമ്മിൽ സംഘർഷം. ഇന്ന് രാവിലെ മുതൽ കോളജിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ടായിരുന്നു. ഇതിനിടെ എസ്എഫ്ഐ പ്രവർത്തകരിൽനിന്നും ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി കെഎസ്യു പ്രവത്തകർ പ്രിൻസിപ്പലിനു പരാതി നൽകി.
പ്രിൻസിപ്പലിനു പരാതി നൽകി മടങ്ങിയ പ്രവർത്തകരെ സംഘടിച്ചെത്തിയ എസ്എഫ്ഐക്കാർ മർദിച്ചുവെന്ന് കെഎസ്യു ആരോപിച്ചു. യൂണിറ്റ് പ്രസിഡന്റ് ഉൾപ്പെടെ അഞ്ച് പേർക്ക് മർദനമേറ്റുവെന്നാണ് ആരോപണം.
സംഘർഷത്തെ തുടർന്നു പോലീസ് കോളജിലെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്. സംഘർഷാവസ്ഥ കണക്കിലെടുത്ത് പോലീസ് സ്ഥലത്ത് ക്യാന്പ് ചെയ്യുന്നുണ്ട്.