ഇടുക്കിയിൽ രണ്ടിടത്ത് വനംമന്ത്രിക്കുനേരേ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി
Tuesday, February 4, 2025 4:11 PM IST
കുട്ടിക്കാനം: ഇടുക്കിയിൽ മന്ത്രി എ.കെ. ശശീന്ദ്രനു നേരേ കരിങ്കൊടി. യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കൂട്ടിക്കാനത്തുവച്ച് മന്ത്രിയുടെ വാഹനം തടഞ്ഞുനിർത്തി കരിങ്കൊടി കാണിച്ചത്.
വനംവകുപ്പിന്റെ വിവിധ പരിപാടികൾക്കായാണ് വനം മന്ത്രി ഇന്ന് ഇടുക്കി ജില്ലയിൽ എത്തിയത്. ഇതിനിടെ രണ്ടിടത്തുവച്ച് മന്ത്രിക്കുനേരേ കരിങ്കൊടി പ്രതിഷേധമുണ്ടായി.
വന്യമൃഗ ശല്യത്തിൽ നടപടികളൊന്നും വനംവകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. റവന്യു വകുപ്പിന്റെ കീഴിലുള്ള ഭൂമി വനമാക്കി മാറ്റുന്നതിനുള്ള ശ്രമമാണ് വനംവകുപ്പ് നടത്തുന്നത്. ഇതിൽനിന്ന് പിൻമാറണം എന്നത് അടക്കം ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.