ആളൊഴിഞ്ഞ ട്രെയിനിൽ വച്ച് 55 വയസുകാരി ബലാത്സംഗത്തിനിരയായ സംഭവം; ആർപിഎഫ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
Tuesday, February 4, 2025 2:57 PM IST
മുംബൈ: ബാന്ദ്ര ടെർമിനസിൽ ആളൊഴിഞ്ഞ ട്രെയിനിൽ വച്ച് 55 വയസുകാരി ക്രൂരബലാത്സംഗത്തിനിരയായ സംഭവത്തിൽ ആർപിഎഫ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. സംഭവസമയത്ത് പ്ലാറ്റ്ഫോമിന്റെ ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനെതിരെയാണ് നടപടി. ആഭ്യന്തര അന്വേഷണത്തിന് പിന്നാലെയാണ് ഇയാളെ സസ്പെൻഡ് ചെയ്തത്.
കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് സംഭവം. ആളൊഴിഞ്ഞ ട്രെയിനിൽ കിടന്നുറങ്ങിയ സ്ത്രീയെ ആണ് റെയിൽവേ ചുമട്ടുതൊഴിലാളി ബലാത്സംഗം ചെയ്തത്. ബന്ധുവിനൊപ്പം മറ്റൊരു സംസ്ഥാനത്ത് നിന്ന് മഹാരാഷ്ട്രയിലെത്തിയതായിരുന്നു ഇവർ. സംഭവത്തിന് പിന്നാലെ പ്രതിയെ പോലീസ് പിടികൂടിയിരുന്നു.
ശനിയാഴ്ച തിരികെ പോകാനൊരുങ്ങി റെയിൽവേ സ്റ്റേഷനിലെത്തിയ ഇവർ താമസിക്കാൻ മറ്റൊരു സ്ഥലമില്ലാത്തതിനാൽ പ്ലാറ്റ്ഫോമിൽ തന്നെ ഉറങ്ങുകയായിരുന്നു. ഇതിനിടെ ബന്ധു പ്ലാറ്റ്ഫോമിന് പുറത്ത് പോയ സമയത്ത് ഇവർ ഒഴിഞ്ഞ ട്രെയിനിലേക്ക് കയറി. ഇവർ തനിച്ചാണെന്ന് മനസിലാക്കിയ റെയിൽവേ ചുമട്ടുതൊഴിലാളി ട്രെയിനിനുള്ളിൽ വച്ച് ഇവരെ പീഡിപ്പിക്കുകയായിരുന്നു.