കളമശേരി സ്ഫോടനക്കേസ്; പ്രതി ഡൊമിനിക്കിന്റെ വിദേശ ബന്ധത്തിൽ വീണ്ടും അന്വേഷണം
Tuesday, February 4, 2025 2:20 PM IST
കൊച്ചി: കളമശേരി കണ്വെന്ഷന് സെന്റര്‍ സ്ഫോടനക്കേസിലെ പ്രതി ഡൊമിനിക് മാർട്ടിന്റെ വിദേശ ബന്ധത്തിൽ വീണ്ടും അന്വേഷണം. ഇന്റർപോളിന്റെ സഹായത്തോടെ അന്വേഷണം നടത്താനാണ് സംസ്ഥാന പോലീസിന് അനുമതി ലഭിച്ചത്.
കേരള പോലീസിന് അന്വേഷണത്തിനുള്ള അനുമതി നൽകി സംസ്ഥാന സർക്കാർ ഉത്തരവ് പുറത്തിറക്കി. ഡൊമിനിക്ക് ദുബായിൽ ജോലി ചെയ്തിരുന്നു. ഈ സമയത്താണ് ബോംബ് നിർമിക്കാൻ പഠിച്ചത് എന്ന തടക്കമുള്ള വിവരങ്ങൾ പോലീസ് കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണത്തിനാണ് ഇന്റർപോളിന്റെ സഹായം തേടിയിരിക്കുന്നത്.
2023 ഓക്ടോബർ 23ന് രാവിലെ ഒന്‍പതരയോടെയാണ് യഹോവ സാക്ഷികളുടെ കണ്വന്ഷന് നടന്ന സാമ്ര ഇന്റര്‍നാഷണല്‍ കണ്വെന്ഷന് സെന്ററില്‍ സ്ഫോടനമുണ്ടായത്. സംഭവത്തില്‍ എട്ട് പേര് മരിച്ചിരുന്നു. കേസിൽ കഴിഞ്ഞ ഏപ്രിലിലാണ് കുറ്റപത്രം സമർപ്പിച്ചത്