രാജിവച്ചാൽ ധാർമികത പറഞ്ഞ് എംഎൽഎ സ്ഥാനം തിരിച്ചെടുക്കാൻ പറ്റുമോ; മുകേഷിനെ പിന്തുണച്ച് ഗോവിന്ദൻ
Tuesday, February 4, 2025 1:26 PM IST
ഇടുക്കി: പീഡനക്കേസിൽ മുകേഷ് എംഎൽഎയെ പിന്തുണച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. മുകേഷിന്റെ കേസ് കോടതിയിലാണ്. പാർട്ടി ഇപ്പോൾ സ്വീകരിച്ച നിലപാടിൽ തന്നെയാണ് ഉറച്ചുനിൽക്കുന്നത്. ധാർമികത നോക്കി എംഎൽഎ സ്ഥാനം രാജിവച്ചാൽ ധാർമികത പറഞ്ഞ് എംഎൽഎ സ്ഥാനം തിരിച്ചെടുക്കാൻ പറ്റുമോയെന്ന് ഗോവിന്ദൻ ചോദിച്ചു.
മുകേഷിന്റെ കാര്യത്തിൽ കോടതി തീരുമാനം പറയട്ടെ. അപ്പോ നോക്കാമെന്നും ഗോവിന്ദൻ പ്രതികരിച്ചു. സിപിഎം ഇടുക്കി ജില്ലാ സമ്മേളന ഉദ്ഘാടനത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം മുകേഷ് എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിലപാട് കടുപ്പിച്ചിരിക്കുകയാണ്.