ഐ.സി.ബാലകൃഷ്ണന് നേരേ കരിങ്കൊടി; ഗണ്‍മാനെ ഡിവൈഎഫ്ഐക്കാര്‍ തല്ലിച്ചതച്ചെന്ന് എംഎല്‍എ
Tuesday, February 4, 2025 12:53 PM IST
വയനാട്: ഐ.സി.ബാലകൃഷ്ണൻ എംഎൽഎയുടെ ഓഫീസ് ജീവനക്കാരും ഡിവൈഎഫ്ഐ പ്രവർത്തകരും തമ്മിൽ കൈയാങ്കളി. രാവിലെ പത്തരയോടെയാണ് സംഭവം.
വയനാട് താളൂരിൽ ഒരു പൊതുപരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു എംഎൽഎ. ഇതിനിടെ ഡിവൈഎഫ്ഐ പ്രവർത്തകർ എംഎൽഎയെ കരിങ്കൊടി കാണിച്ചു. എൻ.എം.വിജയന്റെ മരണവുമായി ബന്ധപ്പെട്ടായിരുന്നു പ്രതിഷേധം. ഇതിന് പിന്നാലെയാണ് സംഘർഷമുണ്ടായത്.
താന്‍ ഇറങ്ങിയ ഉടനെ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചുവെന്ന് എംഎല്‍എ പറഞ്ഞു. കൊടികെട്ടിയ വടിയുമായി അക്രമാസക്തരായാണ് അവര്‍ വന്നതെന്നും എംഎല്‍എ ആരോപിച്ചു. വടി ഉപയോഗിച്ച് തന്നെ ആക്രമിക്കാന്‍ വന്നപ്പോള്‍ ഗണ്മാന് തടഞ്ഞുവെന്നും എന്നാല്‍ ഗണ്‍മാനെ
തല്ലിച്ചതച്ചെന്നും എംഎൽഎ പറഞ്ഞു.
അതേസമയം സംഭവത്തിൽ പരിക്കേറ്റ ഗൺമാൻ സുദർശനെയും മൂന്ന് ഡിവൈഎഫ്ഐ പ്രവർത്തകരെയും ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.