തിരുവനന്തപുരത്ത് ഊഞ്ഞാലില്‍ കുരുങ്ങി യുവാവ് മരിച്ചു
Tuesday, February 4, 2025 12:03 PM IST
തിരുവനന്തപുരം: അരുവിക്കര മുണ്ടേലയില്‍ ഊഞ്ഞാലില്‍ കുരുങ്ങി യുവാവ് മരിച്ചു. പുത്തന്‍വീട്ടില്‍ സിന്ധുകുമാര്‍ ആണ് മരിച്ചത്.
വീടിന് സമീപമുള്ള മരത്തില്‍ കെട്ടിയിരുന്ന കയര്‍ ഊഞ്ഞാലില്‍ കറങ്ങുന്നതിനിടെ അബദ്ധത്തില്‍ കയര്‍ കഴുത്തില്‍ കുരുങ്ങിയാണ് മരണം സംഭവിച്ചതെന്ന് നിഗമനം. തിങ്കളാഴ്ച രാത്രി 11ഓടെയാണ് സംഭവം.
ഫോണ്‍ ചെയ്യുന്നതിനിടെ ഊഞ്ഞാലില്‍ ഇരുന്ന് കറങ്ങിയപ്പോഴാണ് അപകടം. ഇന്ന് പുലര്‍ച്ചെ നാലോടെയാണ് കഴുത്തില്‍ കയര്‍ കുരുങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.