കൊ​ച്ചി: തീ​യ​തി​ക​ളി​ലു​ണ്ടാ​യ പി​ഴ​വി​നെ തു​ട​ര്‍​ന്ന് മു​കേ​ഷ് എം​എ​ല്‍​എ​ക്ക് എ​തി​രാ​യ കു​റ്റ​പ​ത്രം മ​ട​ക്കി. പി​ഴ​വ് തി​രു​ത്തി ന​ല്‍​കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യാ​ണ് എ​റ​ണാ​കു​ളം ഫ​സ്റ്റ് ക്ലാ​സ് ജു​ഡീ​ഷ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി കു​റ്റ​പ​ത്രം മ​ട​ക്കി​യ​ത്.

ആ​ലു​വ സ്വ​ദേ​ശി​യാ​യ ന​ടി​യു​ടെ പീ​ഡ​ന​പ​രാ​തി​യി​ലാ​ണ് കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചി​രു​ന്ന​ത്. മു​കേ​ഷി​നെ​തി​രെ ഡി​ജി​റ്റ​ല്‍ തെ​ളി​വു​ക​ളും സാ​ഹ​ച​ര്യ തെ​ളി​വു​ക​ളും സാ​ക്ഷി മൊ​ഴി​ക​ളും ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് എ​സ്ഐ​ടി കു​റ്റ​പ​ത്ര​ത്തി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ടാ​യി​രു​ന്നു.

പ​രാ​തി​ക്കാ​രി​യു​മാ​യി ന​ട​ത്തി​യ വാ​ട്സ്ആ​പ്പ് ചാ​റ്റു​ക​ളും, ഇ​മെ​യി​ല്‍ സ​ന്ദേ​ശ​ങ്ങ​ളും തെ​ളി​വു​ക​ളാ​യു​ണ്ട്. സാ​ഹ​ച​ര്യ തെ​ളി​വു​ക​ളും സാ​ക്ഷി മൊ​ഴി​ക​ളും ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും എ​സ്ഐ​ടി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.