വാഹനാപകടത്തിൽ വയോധികൻ മരിച്ചു
Tuesday, February 4, 2025 6:51 AM IST
പാലക്കാട്: വാഹനാപകടത്തിൽ വയോധികൻ മരിച്ചു. തൃത്താല കൂനംമുച്ചിയിൽ ഞായറാഴ്ച ആണ് സംഭവം. പട്ടിശ്ശേരി സ്വദേശി ഇച്ചാരത്ത് വളപ്പിൽ കുഞ്ഞിപ്പ ആണ് മരിച്ചത്.
കുഞ്ഞിപ്പയെ ടൊയോട്ട ഫോർച്ചൂണർ കാർ ഇടിച്ച് വീഴ്ത്തുകയായിരുന്നു. തുടർന്ന് നിർത്താതെ പോയ വാഹനത്തെ നാട്ടുകാർ പിന്തുടർന്നെങ്കിലും പിടികൂടാനായില്ല. അപകടത്തിൽപ്പെട്ടയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പടിഞ്ഞാറങ്ങാടി സ്വദേശിയുടെ കാറാണ് വയോധികനെ ഇടിച്ച് വീഴ്ത്തിയതെന്ന് കണ്ടെത്തി. പിന്നീട് ഈ വാഹനം പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.