തെരുവുനായ കുറുകെ ചാടി; നിയന്ത്രണംവിട്ട് ബൈക്ക് പുഴയിലേക്ക് മറിഞ്ഞ് യുവാവിന് പരിക്ക്
Tuesday, February 4, 2025 2:20 AM IST
തിരുവനന്തപുരം: തെരുവുനായ കുറുകെ ചാടി ബൈക്ക് യാത്രികന് പരിക്ക്. തിരുവനന്തപുരം അരുവിപ്പുറത്താണ് സംഭവം. അരുവിപ്പുറം സ്വദേശി പ്രേംകുമാറാണ് അപകടത്തിൽപെട്ടത്.
ഇയാൾ സഞ്ചരിച്ചിരുന്ന ബൈക്കിനു മുന്നിലേക്ക് തെരുവ് നായ ചാടുകയായിരുന്നു. തുടർന്ന് ബൈക്ക് പാലത്തിന്റെ കൈവരിയിലിടിച്ച് ഇയാൾ പുഴയിൽ വീഴുകയായിരുന്നു.
പിന്നാലെ നാട്ടുകാർ എത്തിയാണ് ഇയാളെ കരയ്ക്കെത്തിച്ചത്. പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.