വൈറ്റ്ഹൗസിൽനിന്ന് ക്ഷണമെത്തി; പ്രധാനമന്ത്രി ഈ മാസം അമേരിക്ക സന്ദർശിക്കും
Tuesday, February 4, 2025 12:50 AM IST
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 12,13 തീയതികളിൽ അമേരിക്ക സന്ദർശിക്കും. വൈറ്റ് ഹൗസിൽ ട്രംപുമായി കൂടിക്കാഴ്ച നടത്തും എന്നാണ് വിവരം.
ട്രംപിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് സന്ദർശനം. അമേരിക്കൻ പ്രസിഡന്റായി ട്രംപ് അധികാരമേൽക്കുന്ന ചടങ്ങിൽ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ആണ് പങ്കെടുത്തത്.
പ്രധാനമന്ത്രിയെ ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങിലേക്ക് ക്ഷണിക്കാതിരുന്നത് രാഹുൽ ഗാന്ധി ഇന്ന് ലോക്സഭയിൽ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അമേരിക്കയിൽ നിന്ന് പ്രധാനമന്ത്രിക്ക് ക്ഷണമെത്തിയത്.