അണ്ടര്‍ 19 വനിതാ ലോകകപ്പ്; ഇന്ത്യൻ ടീമിന് പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ
Monday, February 3, 2025 11:47 PM IST
മുംബൈ: അണ്ടര്‍19 വനിതാ ടി20 ലോകകപ്പില്‍ ചാമ്പ്യൻമാരായ ഇന്ത്യൻ ടീമിന് പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. അഞ്ച് കോടി രൂപ ബിസിസിഐ പാരിതോഷികമായി നൽകും.
ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രസിഡന്റ് റോജര്‍ ബിന്നി അഭിനന്ദിച്ചു. ഇന്ത്യയില്‍ വനിതാ ക്രിക്കറ്റിന്റെ വളര്‍ച്ചക്ക് ഈ വിജയം വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഞായറാഴ്ച ക്വാലാലംപൂരില്‍ നടന്ന കിരീടപ്പോരാട്ടത്തില്‍ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ 82 റണ്‍സിന് എറിഞ്ഞിട്ടിരുന്നു. മറുപടി ബാറ്റിംഗില്‍ 11.2 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യത്തിലെത്തി.
2023ല്‍ നടന്ന ആദ്യ വനിതാ അണ്ടര്‍ 19 ടി20 ലോകകപ്പിലും ഇന്ത്യയാണ് ചാമ്പ്യൻമാരായത്.