വടകര സിപിഎമ്മിൽ വിമതനീക്കം; പ്രതിഷേധവുമായി ഒരു വിഭാഗം തെരുവിൽ
Monday, February 3, 2025 9:14 PM IST
കോഴിക്കോട്: വടകര സിപിഎമ്മിൽ വിമതനീക്കം. പ്രതിഷേധവുമായി ഒരു വിഭാഗം തെരുവിൽ പ്രകടനം നടത്തി. പി.കെ.ദിവാകരനെ ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയതിനെതിരെയാണ് ഒരു വിഭാഗം പ്രകടനവുമായി എത്തിയത്.
ജില്ലാ സമ്മേളനത്തിൽ വടകര മുന്‍ ഏരിയാ സെക്രട്ടറി പി. കെ. ദിവാകരന് അടക്കം 11 പേരെ ഒഴിവാക്കാനും പുതുതായി 13 പേരെ ഉള്‍പ്പെടുത്താനും തീരുമാനിച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കം.
സമ്മേളനം അവസാനിച്ചതിനു പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ ദിവാകരനെ അനുകൂലിച്ചും നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ചുമുള്ള പ്രതികരണങ്ങള്‍ നിറഞ്ഞിരുന്നു. ഏരിയാ സമ്മേളനത്തില്‍ ദിവാകരനെ അനുകൂലിക്കുന്ന നാലു പേര് മത്സരിച്ചത് വിഭാഗീയതയുടെ ഭാഗമായാണ് വ്യാഖ്യാനിക്കപ്പെട്ടത്.