കൊ​ച്ചി: വൈ​റ്റി​ല​യി​ൽ സൈ​നി​ക​ർ​ക്കാ​യി നി​ർ​മി​ച്ച ഫ്ലാ​റ്റി​ന്‍റെ ര​ണ്ടു​ട​വ​ർ പൊ​ളി​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി. ഫ്ലാ​റ്റു​ക​ൾ സു​ര​ക്ഷി​ത​മ​ല്ലെ​ന്ന് കാ​ണി​ച്ച് താ​മ​സ​ക്കാ​ർ ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് ഉ​ത്ത​ര​വ്. ച​ന്ദ​ർ കു​ഞ്ച് എ​ന്ന അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ മൂ​ന്ന് ട​വ​റു​ക​ളാ​ണു​ള്ള​ത്.

ഇ​തി​ൽ ബി, ​സി ട​വ​റു​ക​ൾ പൊ​ളി​ച്ച് നീ​ക്കി പു​തി​യ​ത് പ​ണി​യാ​ൻ ആ​ർ​മി വെ​ൽ​ഫെ​യ​ർ ഹൗ​സിം​ഗ് ഓ​ർ​ഗ​നൈ​സേ​ഷ​നാ​ണ് കോ​ട​തി നി​ർ​ദ്ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​ർ, വി​ര​മി​ച്ച സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ​ക്കാ​യി 2018ലാ​ണ് ഫ്ലാ​റ്റ് നി​ർ​മി​ച്ച​ത്.

ബ​ല​ക്ഷ​യം സം​ഭ​വി​ച്ച ഫ്ലാ​റ്റി​ന്‍റെ ര​ണ്ട് ട​വ​റു​ക​ളി​ൽ താ​മ​സ​ക്കാ​ർ തു​ട​രു​ന്ന​ത് സു​ര​ക്ഷി​ത​മ​ല്ലെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു. ഇ​വി​ടെ നി​ന്നു മാ​റു​ന്ന​വ​ർ​ക്ക് പ്ര​തി​മാ​സ വാ​ട​ക ന​ൽ​ക​ണ​മെ​ന്നും പു​തി​യ ഫ്ലാ​റ്റു​ക​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കും വ​രെ അ​ത് തു​ട​ര​ണ​മെ​ന്നും ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.

21000 മു​ത​ൽ 23000 വ​രെ രൂ​പ മാ​സ വാ​ട​ക ഇ​ന​ത്തി​ൽ ന​ൽ​ക​ണ​മെ​ന്നാ​ണ് നി​ര്‍​ദേ​ശം. ഫ്ലാ​റ്റു​ക​ൾ പൊ​ളി​​ക്കു​ന്ന​തി​നും പു​തി​യ​ത് പ​ണി​യു​ന്ന​തി​നും ജി​ല്ലാ ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​മി​തി രൂ​പീ​ക​രി​ക്ക​ണം.

നി​ല​വി​ലു​ള്ള ഫ്ലാ​റ്റു​ക​ളു​ടെ അ​തേ സൗ​ക​ര്യ​വും വ​ലി​പ്പ​വും പു​തു​താ​യി നി​ർ​മി​ക്കു​ന്ന ഫ്ലാ​റ്റു​ക​ൾ​ക്ക് വേ​ണ​മെ​ന്നും ഹൈ​ക്കോ​ട​തി നി​ർ​ദേ​ശി​ച്ചു.