കുട്ടിയെ പിന്നിൽ തിരിച്ചിരുത്തി സ്കൂട്ടർ യാത്ര; വാഹന ഉടമയ്ക്കെതിരെ കേസ്
Monday, February 3, 2025 4:10 PM IST
കോഴിക്കോട്: മാവൂർ തെങ്ങിലക്കടവിൽ പെൺകുട്ടിയെ സ്കൂട്ടറിന്റെ പിന്നിൽ തിരിച്ചിരുത്തി യാത്ര ചെയ്ത വാഹന ഉടമയ്ക്കെതിരെ കേസെടുത്ത് പോലീസ്.
മാവൂർ സ്വദേശി ഷെഫിക്കിനെതിരെയാണ് അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിന് കേസെടുത്തത്.
സ്കൂട്ടറിൽ തിരിഞ്ഞിരുന്നു മൊബൈലിൽ കളിക്കുന്ന പെൺകുട്ടിയുടെ ദൃശ്യങ്ങൾ സമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. വാഹനം ഓടിക്കുന്ന ആൾക്ക് ഹെൽമെറ്റ് ഇല്ലെന്നും ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിരുന്നു.