കുല്‍ഗാമില്‍ ഭീകരാക്രമണം; മുന്‍ സുരക്ഷാ സേനാംഗത്തിനും ഭാര്യയ്ക്കും മകള്‍ക്കും വെടിയേറ്റു
Monday, February 3, 2025 3:21 PM IST
ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ കുല്‍ഗാമില്‍ മുന്‍ സുരക്ഷാ സേനാംഗത്തിന്റെ കുടുംബത്തെ ലക്ഷ്യംവച്ച് ഭീകരാക്രമണം. മുന്‍ സുരക്ഷാ സേനാംഗം മന്‍സൂര്‍ അഹമദ് വാഗയ്, ഇദ്ദേഹത്തിന്റെ ഭാര്യ, മകള്‍ എന്നിവര്‍ക്കാണ് വെടിയേറ്റത്.
ഇവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇതില്‍ മന്‍സൂറിന്റെ സ്ഥിതി ഗുരുതരമാണെന്നാണ് വിവരം. കുല്‍ഗാമിലെ ബെഹിബാഗ് പ്രദേശത്തുള്ള ഇവരുടെ വീടിന് സമീപത്തുവച്ചായിരുന്നു ആക്രമണം.
ഭീകരർ പോയിന്റ് ബ്ലാങ്കിൽനിന്നുകൊണ്ട് ഇവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ആക്രമണമുണ്ടായ സ്ഥലത്ത് സുരക്ഷാസേന തെരച്ചില്‍ തുടങ്ങിയിട്ടുണ്ട്.