ഏഴാം ക്ലാസ് വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചെന്ന് പരാതി
Monday, February 3, 2025 2:21 PM IST
പത്തനംതിട്ട: ഏഴാം ക്ലാസ് വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയി ബലമായി മദ്യം വായിലൊഴിച്ച ശേഷം മര്‍ദിച്ചെന്ന് പരാതി. കുട്ടിയുടെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ സഹോദരനോടുള്ള വിരോധമാണ് അക്രമത്തില്‍ കലാശിച്ചതെന്നാണ് ആരോപണം. സംഭവത്തില്‍ കുട്ടിയുടെ അച്ഛന് അടൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്കി.
കുട്ടിയുടെ സഹോദരനും മറ്റ് ചില വിദ്യാര്‍ഥികളുമായി സ്കൂളില്‍വച്ച് തര്‍ക്കമുണ്ടായിരുന്നു. ഇത് പ്രിന്‍സിപ്പല്‍ അടക്കം ഇടപെട്ട് പരിഹരിച്ചതാണ്. എന്നാല്‍ ഇവരുടെ ബന്ധുക്കളായ യുവാക്കള്‍ ചേര്‍ന്ന് ഏഴാം ക്ലാസുകാരനെ തട്ടിക്കൊണ്ടു പോയി മര്‍ദിച്ച ശേഷം അയല്‍വാസിയുടെ വീടിന് സമീപം ഉപേക്ഷിച്ചെന്ന് പരാതിയില്‍ പറയുന്നു.
സംഭവത്തില്‍ ജുവനൈല്‍ വകുപ്പ് അടക്കം ചുമത്തി കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു. കുട്ടിയുടെയും അച്ഛന്റെയും മൊഴി പോലീസ് രേഖപ്പെടുത്തി. വിശദമായ അന്വേഷണത്തിന് ശേഷമേ ഇതില്‍ കുറ്റക്കാര്‍ ആരാണെന്ന് വ്യക്തമാകൂവെന്നും പോലീസ് അറിയിച്ചു.