റോഡ് മുറിച്ച് കടക്കുന്നതിനിടെ ബസിടിച്ച് അപകടം; ഒരാള്‍ മരിച്ചു
Monday, February 3, 2025 1:00 PM IST
കണ്ണൂര്‍: ചെറുകുന്നില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെ ബസിടിച്ച് കാല്നടയാത്രക്കാരന് മരിച്ചു. കണ്ണപുരം സ്വദേശി ബാലകൃഷ്ണന് ആണ് മരിച്ചത്.
ഇന്ന് രാവിലെ ഒമ്പതോടെയാണ് അപകടം. കണ്ണൂരില്‍നിന്ന് പഴയങ്ങാടിയിലേക്ക് പോയ സ്വകാര്യ ബസാണ് അപകടമുണ്ടാക്കിയത്. ബസ് അമിത വേഗതയിലായിരുന്നെന്നാണ് വിവരം.