ആംബുലന്‍സിന്റെ വഴി തടഞ്ഞു; മൂന്ന് സ്വകാര്യ ബസുകള്‍ കസ്റ്റഡിയില്‍; ഡ്രൈവര്‍മാര്‍ക്കെതിരേ കേസ്
Monday, February 3, 2025 12:35 PM IST
തൃശൂര്‍: കാഞ്ഞാണിയില്‍ ആംബുലന്‍സിന്റെ വഴി തടഞ്ഞ സംഭവത്തിൽ മൂന്ന് സ്വകാര്യ ബസുകള്‍ പോലീസ് കസ്റ്റഡിയില്‍. അന്തിക്കാട് പോലീസാണ് ബസുകള്‍ കസ്റ്റഡിയിലെടുത്തത്.
സംഭവത്തില്‍ ബസ് ഡ്രൈവര്‍മാര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് നാലരയ്ക്കാണ് സംഭവം. കാഞ്ഞാണി ഭാഗത്തെ ഒറ്റവരി പാതയില്‍ മൂന്ന് സ്വകാര്യ ബസുകള്‍ കുറുകെയിട്ട് ആംബുലന്‍സിന്റെ വഴി തടയുകയായിരുന്നു.
രോഗിയുമായി പോയ ആംബുലന്‍സിന്റെ വഴിയാണ് സ്വകാര്യ ബസുകള്‍ മുടക്കിയത്. ഇതിന്റെ ദൃശ്യങ്ങള്‍ അടക്കം പുറത്തുവന്നിരുന്നു. സംഭവത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ അന്തിക്കാട് പോലീസില്‍ പരാതി നല്കിയകതോടെയാണ് നടപടി.
സംഭവത്തിൽ മോട്ടോര്‍ വാഹന വകുപ്പും നടപടിയെടുത്തിട്ടുണ്ട്. മൂന്ന് ബസുകളിലെയും ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും അഞ്ച് ദിവസത്തെ പെരുമാറ്റച്ചട്ട പരിശീലനം നല്‍കുമെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.