എറണാകുളത്ത് വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
Monday, February 3, 2025 11:59 AM IST
കൊച്ചി: എറണാകുളത്ത് വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം സ്വദേശിനി അനീറ്റയാണ് മരിച്ചത്.
ഇന്ന് രാവിലെ കോളജ് ഹോസ്റ്റലിലാണ് വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സമീപത്തുനിന്നും ആത്മഹത്യ കുറിപ്പും കണ്ടെത്തി. മാതാപിതാക്കളോട് മാപ്പ് പറഞ്ഞാണ് ആത്മഹത്യ കുറിപ്പ്.
കുറുപ്പംപടി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റും.