മദ്യപ്ലാന്റ് അനുമതിയില്‍ എക്സൈസ് മന്ത്രി എം.ബി.രാജേഷ് പച്ചക്കള്ളം പറയുന്നു: സതീശന്
Monday, February 3, 2025 11:23 AM IST
കൊച്ചി: മദ്യപ്ലാന്റ് അനുമതിയില്‍ എക്സൈസ് മന്ത്രി എം.ബി.രാജേഷ് പച്ചക്കള്ളം പറയുന്നെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. ഐഒസി അംഗീകാരം ലഭിക്കുന്നതിന് മുമ്പ് ഒയാസിസിന് സര്‍ക്കാരിന്റെ ക്ഷണം ലഭിച്ചെന്നും സതീശന് പ്രതികരിച്ചു.
മദ്യനയം മാറുന്നതിന് മുമ്പ് തന്നെ കമ്പനിയുമായി സര്‍ക്കാര്‍ ധാരണയുണ്ടാക്കി. ഒയായിസിന് വേണ്ടിയാണ് മദ്യനയം മാറ്റിയത്.
സംസ്ഥാന സര്‍ക്കാരിന്റെ ക്ഷണപ്രകാരമാണ് മദ്യപ്ലാന്റ് സ്ഥാപിക്കുന്നതെന്നാണ് 2023 ജൂണ്‍ 16ന് വാട്ടര്‍ അഥോറിറ്റിക്ക് ഒയാസിസ് കൊടുത്ത കത്തില്‍ പറയുന്നത്.
കമ്പനി കൊടുത്ത അപേക്ഷയുടെ അടിസ്ഥാനത്തിലാണ് മദ്യപ്ലാന്റ് നിര്‍മാണത്തിന് അനുമതി നല്‍കിയതെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം. എന്നാല്‍ ഒയാസിസ് കമ്പനിയെ സര്‍ക്കാര്‍ ക്ഷണിച്ച് വരുത്തിയതാണ്.
എഒസി അംഗീകാരം കൊടുത്തതിന്റെ പേരിലാണ് തങ്ങള്‍ കമ്പനിക്ക് അംഗീകാരം കൊടുത്തതെന്ന് മന്ത്രി പറഞ്ഞതും പച്ചക്കള്ളമാണ്. പദ്ധതിക്ക് വാട്ടര്‍ അതോറിറ്റിയുടെ ജലം വേണമെന്നത് വ്യക്തമാണെന്നും സതീശൻ പറഞ്ഞു.