എളങ്കൂരിൽ യുവതി ജീവനൊടുക്കിയ സംഭവം; പോലീസ് ഭർതൃവീട്ടുകാരുടെ മൊഴിയെടുക്കും
Monday, February 3, 2025 10:36 AM IST
മലപ്പുറം: എളങ്കൂരിലെ ഭര്‍തൃവീട്ടില്‍ യുവതി ജീവനൊടുക്കിയ സംഭവത്തിൽ പോലീസ് ഭർതൃവീട്ടുകാരുടെ മൊഴിയെടുക്കും. ജീവനൊടുക്കിയ വിഷ്ണുജയുടെ വീട്ടുകാരുടെ പരാതിയിൽ ഇവർക്കെതിരെയും ആരോപണങ്ങൾ ഉയർന്നിരുന്നു.
സംഭവത്തില്‍ വിഷ്ണുജയുടെ ഭര്‍ത്താവ് പ്രഭിന് ഞായറാഴ്ച അറസ്റ്റിലായിരുന്നു. ഇയാൾക്കെതിരേ ഗാർഹിക പീഡനം, ആത്മഹത്യ പ്രേരണ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. മഞ്ചേരി പോലീസാണ് പ്രഭിനെ അറസ്റ്റുചെയ്തത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ഭർതൃവീട്ടിൽ വിഷ്ണുജയെ മരിച്ചനിലയിൽ കണ്ടെത്തിയത്. 2023 മേയിലാണ് വിഷ്ണുജയും എളങ്കൂർ സ്വദേശി പ്രഭിനും തമ്മിലുള്ള വിവാഹം നടന്നത്. സൗന്ദര്യം കുറവാണെന്നും ജോലിയില്ലെന്നും സ്ത്രീധനം കുറഞ്ഞുപോയെന്നും പറഞ്ഞ് വിഷ്ണുജയെ ഭർത്താവ് പീഡിപ്പിച്ചിരുന്നെന്നാണ് പരാതി.