കൊ​ച്ചി: തൃ​പ്പൂ​ണി​ത്തു​റ​യി​ല്‍ പ​തി​ന​ഞ്ചു​കാ​ര​ന്‍ മി​ഹി​ര്‍ അ​ഹ​മ്മ​ദ് ഫ്‌​ളാ​റ്റി​ല്‍ നി​ന്ന് ചാ​ടി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ സ​മ​ഗ്ര അ​ന്വേ​ഷ​ണ​ത്തി​ന് നി​ർ​ദേ​ശം ന​ൽ​കി വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി ​ശി​വ​ൻ​കു​ട്ടി. കു​ടും​ബം ന​ൽ​കി​യ റാ​ഗിം​ഗ് പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ​ക്കാ​ണ് മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

പോ​ലീ​സ് അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ള​ണ​മെ​ന്ന് നി​ർ​ദേ​ശം ന​ൽ​കി​യ​താ​യും മ​ന്ത്രി അ​റി​യി​ച്ചു
സം​ഭ​വം അ​തീ​വ ദുഃ​ഖ​ക​ര​മാ​ണെ​ന്നും ഞെ​ട്ടി​പ്പി​ക്കു​ന്ന​താ​ണെ​ന്നും മ​ന്ത്രി പ്ര​തി​ക​രി​ച്ചു

കു​ട്ടി ക്രൂ​ര​മാ​യ റാ​ഗിം​ഗി​ന് ഇ​ര​യാ​യെ​ന്ന് കു​ടും​ബ​ത്തി​ന്‍റെ പ​രാ​തി. സീ​നി​യ​ര്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ മി​ഹി​റി​നെ ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് സ​ഹ​പാ​ഠി​ക​ളി​ല്‍ നി​ന്ന് കി​ട്ടി​യ വി​വ​രം.

മ​ക​ന്‍റെ മ​ര​ണ​ശേ​ഷം സു​ഹൃ​ത്തു​ക്ക​ളി​ല്‍​നി​ന്ന് ല​ഭി​ച്ച സോ​ഷ്യ​ല്‍ മീ​ഡി​യ ചാ​റ്റി​ല്‍ നി​ന്നാ​ണ് കു​ട്ടി നേ​രി​ട്ട ദു​ര​നു​ഭ​വം കു​ടും​ബം അ​റി​യു​ന്ന​ത്. ശു​ചി​മു​റി​യി​ല്‍ കൊ​ണ്ടു പോ​യി ക്ലോ​സെ​റ്റി​ല്‍ മു​ഖം പൂ​ഴ്ത്തി​ക്കു​ക​യും ക്ലോ​സ​റ്റ് ന​ക്കി​പ്പി​ക്കു​ക​യും ചെ​യ്തെ​ന്നാ​ണ് പ​രാ​തി.