തൃപ്പൂണിത്തുറയില്‍ വിദ്യാർഥി ജീവനൊടുക്കിയ സംഭവം; സമഗ്ര അന്വേഷണത്തിന് മന്ത്രി നിർദേശം നൽകി
Saturday, February 1, 2025 8:13 AM IST
കൊച്ചി: തൃപ്പൂണിത്തുറയില്‍ പതിനഞ്ചുകാരന് മിഹിര്‍ അഹമ്മദ് ഫ്ളാറ്റില്‍ നിന്ന് ചാടി ജീവനൊടുക്കിയ സംഭവത്തില്‍ സമഗ്ര അന്വേഷണത്തിന് നിർദേശം നൽകി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. കുടുംബം നൽകിയ റാഗിംഗ് പരാതിയുടെ അടിസ്ഥാനത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർക്കാണ് മന്ത്രി നിർദേശം നൽകിയത്.
പോലീസ് അടിയന്തര നടപടികൾ കൈക്കൊള്ളണമെന്ന് നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു
സംഭവം അതീവ ദുഃഖകരമാണെന്നും ഞെട്ടിപ്പിക്കുന്നതാണെന്നും മന്ത്രി പ്രതികരിച്ചു
കുട്ടി ക്രൂരമായ റാഗിംഗിന് ഇരയായെന്ന് കുടുംബത്തിന്റെ പരാതി. സീനിയര്‍ വിദ്യാര്‍ഥികള്‍ മിഹിറിനെ ക്രൂരമായി പീഡിപ്പിച്ചെന്നാണ് സഹപാഠികളില്‍ നിന്ന് കിട്ടിയ വിവരം.
മകന്റെ മരണശേഷം സുഹൃത്തുക്കളില്‍നിന്ന് ലഭിച്ച സോഷ്യല്‍ മീഡിയ ചാറ്റില്‍ നിന്നാണ് കുട്ടി നേരിട്ട ദുരനുഭവം കുടുംബം അറിയുന്നത്. ശുചിമുറിയില്‍ കൊണ്ടു പോയി ക്ലോസെറ്റില്‍ മുഖം പൂഴ്ത്തിക്കുകയും ക്ലോസറ്റ് നക്കിപ്പിക്കുകയും ചെയ്തെന്നാണ് പരാതി.