രണ്ടു വയസുകാരിയുടെ കൊലപാതകം; തിങ്കളാഴ്ച കസ്റ്റഡി അപേക്ഷ നൽകും
Saturday, February 1, 2025 7:07 AM IST
തിരുവനന്തപുരം: ബാലരാമപുരത്തെ ദേവേന്ദുവിന്റെ കൊലപാതകത്തിൽ റിമാൻഡിൽ കഴിയുന്ന പ്രതി ഹരികുമാറിനെ പോലീസ് കസ്റ്റഡിയിൽ വാങ്ങും. തിങ്കളാഴ്ച പോലീസ് കസ്റ്റഡി അപേക്ഷ നൽകും.
തുടർന്ന് പ്രതിയെ മാനസികാരോഗ്യ വിദഗ്ധരുടെ സാന്നിധ്യത്തിലാകും ചോദ്യം ചെയ്യുക. അതേസമയം 36 ലക്ഷം രൂപ കുടുംബത്തിൽ നിന്നും തട്ടിയെടുത്തെന്ന പരാതിയിൽ ജ്യോതിഷി ദേവീദാസനെ പോലീസ് കൂടുതൽ ചോദ്യം ചെയ്യും.
കുഞ്ഞിന്റെ അമ്മ ശ്രീതുവിനെ മഹിളാമന്ദിരത്തിൽ ചോദ്യം ചെയ്യൽ തുടരുകയാണ്. റൂറൽ എസ്പിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്.