ഡൽഹിയിൽ ഗ്യാസ് സിലിണ്ടറുമായി വന്ന ട്രക്കിനു തീപിടിച്ചു
Saturday, February 1, 2025 6:33 AM IST
ന്യൂഡൽഹി: ഗ്യാസ് സിലിണ്ടറുമായി വന്ന ട്രക്കിനു തീപിടിച്ചു. ഡൽഹി വസീറാബാദിലാണ് സംഭവം.
തീപിടിത്തത്തെ തുടർന്ന് വലിയ പൊട്ടിത്തെറിയുണ്ടായി. രണ്ട് കിലോമീറ്റർ ചുറ്റളവിൽ പൊട്ടിത്തെറി ശബ്ദം കേട്ടതായാണ് വിവരം.
പൊട്ടിത്തെറി തുടരുന്നതിനാൽ തീയണയ്ക്കാൻ ഫയർഫോഴ്സിന് സാധിച്ചിട്ടില്ല.