തൃ​ശൂ​ർ: കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ പി​ടി​യി​ല്‍. അ​തി​ര​പ്പി​ള്ളി വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ കെ.​എ​ല്‍. ജൂ​ഡി​നെ​യാ​ണ് വി​ജി​ല​ന്‍​സ് പി​ടി​കൂ​ടി​യ​ത്.

3,000 രൂ​പ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് ഇ​യാ​ള്‍ വി​ജി​ല​ന്‍​സ് സം​ഘ​ത്തി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഭൂ​മി വി​ല്‍​ക്കു​ന്ന​തി​ന് മു​മ്പ് എ​ടു​ക്കു​ന്ന റി​ക്കാ​ർ​ഡ് ഓ​ഫ് റൈ​റ്റ്സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് (ആ​ര്‍​ഒ​ആ​ര്‍) ന​ല്‍​കു​ന്ന​തി​നാ​ണ് വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ട​ത്.

സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ന് അ​പേ​ക്ഷ ന​ല്‍​കിയശേഷം അ​പേ​ക്ഷ​ക​ന്‍ വി​ജി​ല​ന്‍​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ വി​ല്ലേ​ജ് ഓ​ഫീ​സ​റു​ടെ സോ​ക്സി​നു​ള്ളി​ല്‍ നി​ന്നാ​ണ് വി​ജി​ല​ന്‍​സ് സം​ഘം പ​ണം പി​ടി​ച്ചെ​ടു​ത്ത​ത്.